എസ്എസ്എഫ് അവകാശ സമരംജൂൺ 28 ന് ഉപ്പളയിൽ;40 കേന്ദ്രങ്ങളിൽ"സമരധ്വനി സംഘടിപ്പിക്കും

ഉപ്പള: നാല്‍പ്പത്തിരണ്ട് ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകളോട് കാലങ്ങളായി ഭരണകൂട പങ്കാളിത്തത്തോടെ തുടരുന്ന  വിദ്യാഭ്യസ അവഗണനക്കെതിരെ എസ് എസ് എഫ് നടത്തി വരുന്ന സമര പരിപാടികളുടെ ഭാഗമായി  ഉപ്പള ഡിവിഷൻ കമ്മിറ്റി ജൂൺ 28 ന് ഉപ്പളയിൽ അവകാശസമരം സംഘടിപ്പിക്കുന്നു. 
അവകാശ സമരത്തിന്റെ ഭാഗമായി ഡിവിഷനിലെ 40 കേന്ദ്രങ്ങളിൽ "സമരധ്വനി "സമര സംഗമങ്ങൾ സംഘടിപ്പിക്കും.സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ, സൈഫുദ്ധീൻ യാഫി ദീനാർ നഗർ, അഫ്സൽ കയർക്കട്ട എന്നിവരടങ്ങുന്ന സമരസമിതി നിലവിൽ വന്നു.ഇത് സമ്പന്ധമായി ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലിൽ മദനിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഉമറുൽ ഫാറൂഖ് പൊസോട്ട് ചർച്ചകൾക്കു നേതൃത്വം നൽകി. ബദ്റുൽ മുനീർ സഖാഫി അട്ടഗോളി, ഇർഫാദ് സുറൈജി, അബ്ദുന്നാസർ ബേക്കൂർ, ശഫീഖ് സഖാഫി സോങ്കാൽ, അബ്ദുൽ അസീസ് അട്ടഗോളി തുടങ്ങിയവർ സമ്പന്ധിച്ചു.

Post a Comment

Previous Post Next Post
close