മോദി ഉദ്ഘാടനം ചെയ്ത 2989 കോടി മുടക്കി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച


സര്‍ക്കാര്‍ 2989 കോടി ചിലവില്‍ നിര്‍മ്മിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണ്. ഇത് സംബന്ധിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്വാതന്ത്ര സമര സേനാനിയും മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് 182 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി ഇത് പണികഴിപ്പിച്ചത്. 200പേര്‍ വരെയുള്ള സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത് അവര്‍ക്ക്നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബറില്‍ മോദിയായിരുന്നു ഈ പ്രതിമയുടെ ശിലാസ്ഥാപനം നടത്തിയത്.

Post a Comment

Previous Post Next Post
close