'കല്ലട അല്ലിത് കൊല്ലട ആണേ'..., കല്ലട ബസിന്റെ പേരും മാറ്റി അപായ സൂചനയുടെ സ്റ്റിക്കറും പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കല്ലട ബസിന്റെ പേര് മാറ്റി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ പലപ്പോഴായി ഉപദ്രവിക്കുന്ന വാര്‍ത്ത വന്നതോടെ സംഭവം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കല്ലട എന്ന പേര് മാറ്റി 'കൊല്ലട' എന്ന് ആക്കിയിരിക്കുന്നത്. കോഴിക്കോട് കൊണ്ടോട്ടിയിലാണ് പ്രതിഷേധം നടന്നത്. 'കല്ലട അല്ലിത് കൊല്ലട ആണേ', എന്ന മുദ്രാവാക്യത്തിനൊപ്പം ബസിന്റെ ചില്ലില്‍ അപായ സൂചനയുടെ സ്റ്റിക്കറും പതിപ്പിച്ചു.

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ച സംഭവവും കേസായതോടെ രോഷം ആളിപ്പടരുകയാണ്.
ബസിനുള്ളില്‍ യാത്രക്കാര്‍ ക്രൂരമായ മര്‍ദനത്തിരയായതാണ് ആദ്യത്തെ തുടക്കം. തുടര്‍ന്ന് കല്ലടക്കും ജീവനക്കാര്‍ക്കുമെതിരെ കൂടുതല്‍ പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. അതിന്റെ കോലാഹലങ്ങള്‍ ഓരോന്നായി തീര്‍ന്നു വരുമ്പോഴാണ് പുതിയ രണ്ട് സംഭവങ്ങള്‍ ഉണ്ടാകുന്നത്. യാത്രക്കാരന്റെ തുടയെല്ല് തകര്‍ത്ത സംഭവും യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ വീണ്ടും പ്രശ്നങ്ങള്‍ തുടരുകയാണ്.

Post a Comment

Previous Post Next Post
close