മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി; രാജി വെയ്ക്കാന്‍ തയ്യാറെന്ന് കോടിയേരിതിരുവനന്തപുരം:
സിപിഎം സംസ്ഥാന സെക്ട്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെയ്ക്കാന്‍ തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി അറിയിച്ചത്.
ഇന്ന് സംസ്ഥാന സെക്ട്രട്ടറിയേറ്റ് യോഗം ചേരാനിരിക്കെയാണ് നിര്‍ണായകമായ കൂടിക്കാഴ്ച. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സെക്ട്രട്ടറിയേറ്റ് യോഗത്തിലും കോടിയേരി രാജി സന്നദ്ധത ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ നിലപാടും നിര്‍ണായകമാകും.
എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ മകനെതിരെ ഉയര്‍ന്ന ആരോപണം ശരിയെന്ന് അംഗീകരിക്കുന്നതാകും എന്നതിനാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം. അതേസമയം, ആരോപണം മകന്റെ വ്യക്തിപരമായ പ്രശ്‌നമാണെങ്കിലും പാര്‍ട്ടി മാനദണ്ഡങ്ങളുയര്‍ത്തിപ്പിടിച്ച് മാതൃകയാവണമെന്നാണ് ആഗ്രഹമെന്നാണ് കോടിയേരിയുടെ പക്ഷം.


Post a Comment

Previous Post Next Post
close