കുടിവെള്ളത്തിനായി തമിഴ്‌നാട്ടില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം

ചെന്നൈ:
കടുത്ത വരള്‍ച്ചയില്‍ രൂക്ഷമായ കൂടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയുടെ നേതൃത്വത്തിലാണ് ജനം തെരുവിലിറങ്ങിയത്.
കൊടും ചൂടില്‍ തമിഴ്‌നാട് വരണ്ടുണങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ മൂന്ന് ആഴ്ചയായി രൂക്ഷ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. എന്നാല്‍ ആദ്യം പ്രകൃതിക്ഷോഭം എന്ന് പറഞ്ഞ് സര്‍ക്കാറിനൊപ്പം നിന്ന പ്രതിപക്ഷം പ്രതിസന്ധി രൂക്ഷമായാതടോയൊണ് സമര രംഗത്തിറങ്ങിയിരിക്കുന്നത്.
ചെന്നൈ ചെപ്പോക്കില്‍ ഇന്ന് ഡി എം കെ നടത്തിയ പ്രതിഷേധത്തില്‍ സത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലിയാണ് എത്തിയത്. സമരം ഉദ്ഘാടനം ചെയ്ത ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ജനം കുടിവെള്ളത്തിനായി നേട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ അനങ്ങാതിരിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാടിന് കുടിവെള്ളം തീവണ്ടി മാര്‍ഗം എത്തിച്ച് നല്‍കാമെന്ന് കേരള മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇത് വാങ്ങിയെടുക്കാന്‍ പോലും എടപ്പാടി സര്‍ക്കാര്‍ തയ്യാറായില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡി എം കെ പ്രക്ഷോഭം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.


Post a Comment

Previous Post Next Post
close