കാഞ്ഞങ്ങാടിൽഅഞ്ചുവയസ്സുകാരൻ വീട്ടിനകത്തെഅയലിൽ കുരുങ്ങി മരിച്ചു

കാഞ്ഞങ്ങാട്:

അഞ്ചുവയസ്സുകാരൻ വീട്ടിനകത്തെ അയലിൽ കഴുത്തു കുരുങ്ങി മരിച്ചു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഫാഹിം ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് കയർകൊണ്ട് അയൽ കെട്ടിയിട്ടുണ്ടായിരുന്നു. കയറിന്റെ ബാക്കിഭാഗം ജനാലയുടെ അഴികൾക്കിടയിലാണ് തിരുകിവെച്ചിരുന്നത്. വീട്ടുകാർ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കട്ടിലിൽ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ കയർ കുരുങ്ങിയതിന്റെ പാടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അയലിലെ വസ്ത്രം ജനാലയിൽ കയറി ചാടി എടുക്കാൻ ശ്രമിച്ചപ്പോൾ കയർ കുരുങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച മൃതദേഹപരിശോധന നടക്കും. കടപ്പുറത്തെ പാണക്കാട് പൂക്കോയ തങ്ങൾ എൽ.പി.സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ യു.കെ.ജി.വിദ്യാർഥിയാണ്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഇസ്മായിലിന്റെയും ഫാത്തിമത്ത് സുഹറയുടെയും മകനാണ്. സഹോദരങ്ങൾ: മുവാനിയ, ഫായിം

Post a Comment

Previous Post Next Post
close