ബേക്കൽ ജംഷനിൽ അപകട ഭീഷണി ഉയർത്തി വെള്ളം കെട്ടികിടക്കുന്നു;നാഷണൽ ലേബർ യൂണിയൻ നിവേദനം നൽകി

ബേക്കൽ:

ബേക്കൽ ജംഷനിൽ കെ.എസ് ടി.പി.യുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം കൊണ്ടും സ്വകാര്യ വെക്തി സ്തലം മറച്ച് കെട്ടിയത് കൊണ്ടും വെള്ളം ഒഴുകി പോവാൻ പറ്റാതെ കെട്ടികിടന്ന് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു ടൂറിസം മേഖലയിൽ കോടികൾ മുടക്കുമ്പോൾ കോട്ടക്ക് തോട്ടടുത്ത ജംഷനായ ബേക്കലിനോട് അധികാരികൾ വിവേജനം കാണിക്കുകയാണ്.
രണ്ട് കിലോ മീറ്റർ ദൂരമുള്ള പാലക്കുന്നിനേയും ഉദുമ യെയും വികസിപ്പിക്കാനാണ് ഇക്കൂട്ടർക്ക് താൽപര്യം.
വർഷങ്ങളായി ഈ പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാഷണൽ ലേബർ യൂണിയൻ ആവ്യശ്യപ്പെട്ടു നാഷണൽ ലേബർ യൂണിയൻ ഉദുമ മണ്ഡലം സെക്രട്ടറി കരിം പള്ളത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് നിവേധനം നൽകി.

Post a Comment

Previous Post Next Post
close