ഡോക്ടറെ എന്റെ കൈകൾ മുറിച്ചു തരുമോ ?വേദന സഹിച്ച് മടുത്തുകൈകള്‍ മുറിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് 'ട്രീമാന്‍'

ധാക്ക:


കൈകൾ മരക്കൊമ്പ് പോലെ വളരുന്ന അപൂർവ്വ രോഗമുള്ള ബംഗ്ലാദേശുകാരൻഅബുൾ ബജന്ദറിന് ഇനി വേദന തിന്നാൻ വയ്യ. 25 ശസ്ത്രക്രിയകളാണ് ഇതുവരെ ഇയാളുടെ ശരീരത്തിൽചെയ്തത്. വേദന സഹിക്കാനാവാതെ തന്റെ കൈകൾ മുറിച്ചു കളയാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. 2016മുതൽ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാൻബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്. രോഗം ഭേദമായെന്ന് ഡോക്ടർമാർ കരുതിയിരിക്കെയാണ് വീണ്ടും പൂർവ്വാധികം ശക്തി പ്രാപിച്ച് രോഗം പിടിമുറുക്കിയത്. അരിമ്പാറ വളർച്ച വീണ്ടും അധികമായി, വേദന സഹിക്കാനാവാതെയാണ് 28കാരനായ ബജന്ദറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫയൽ ചിത്രം "ഇനിയും എനിക്ക്വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ല. എന്റെ കൈകൾ മുറിച്ചു കളയുമോഎന്ന് ഡോക്ടർമാരോട് ഞാൻ അഭ്യർഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ", വേദനയുടെ നിസ്സഹായതയിൽ ബജന്ദർ പറഞ്ഞു. മാതാവ് ആമിന ബീബിയും മകന്റെ വാക്കുകളെ പിന്തുണക്കുയാണ്. അങ്ങനെയെങ്കിലും തന്റെ മകന് വേനയില്ലാതെ കഴിയാമല്ലോ എന്ന് ആശ്വസിക്കാനേ ആ അമ്മയ്ക്കാവൂ. വിദേശത്ത് പോയാൽമികച്ച ചികിത്സലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. പക്ഷെ പണമാണ് പ്രശ്നം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാർ ചിലവിൽ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തേതാണ്ട് അരഡസൻ ആളുകൾക്കേഇന്നേ വരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. 2017ൽ ഇതേ രോഗമുള്ള ഒരു പെൺകുട്ടിയെ ബംഗ്ലാദേശിൽ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയത് വാർത്തയായിരുന്നു. ഫയൽ ചിത്രം ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറവളർച്ചയാണ് ട്രീമാൻ സിൻഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൈകാലുകൾ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഇദ്ദേഹം വൃക്ഷമനുഷ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post
close