ബദിയടുക്കയിൽചൈൽഡ് പ്രൊട്ടക്ട് ടീം നേതാവിന്റെ വീടിന് നേരെ ആക്രമണം;പോലീസ് കേസെടുത്തു

ബദിയഡുക്ക: S NEWS KASARGOD ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ബദിയഡുക്ക പാടലടുക്കയിലെ ഉമ്മറിന്റെ വീടിനുനേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം
ഇന്നലെ രാത്രിയാണ് സംഭവം
ഈ സമയം ഉമ്മർ സ്ഥലത്തുണ്ടായിരുന്നില്ല

മാങ്ങ എറിഞ്ഞു കൊണ്ട്
വീടിന്റെ ഗ്ലാസുകൾ തകർക്കുകയായിരുന്നു. പല മാഫിയകൾക്കെതിരെ നിയമപോരാട്ടം നടത്തുമ്പോൾ.
പലവിധത്തിലുള്ള ഭീഷണി കോളുകൾ വരാറുണ്ടെന്ന് ഉമ്മർ പറഞ്ഞു
ഇത്രയും ഭീഷണികൾകൊണ്ടോ. ആക്രമണങ്ങൾ കൊണ്ടോ , തന്റെ സാമൂഹ്യപ്രവർത്തനം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
close