ബലാത്സംഗശ്രമം ചെറുത്ത ദളിത്കുടുംബത്തിലെ രണ്ടുസ്ത്രീകളെ കാറുകയറ്റി കൊന്നു
ലഖ്‌നൗ:
ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് ദളിത്കുടുംബത്തിലെ രണ്ടുപേരെ കാറുകയറ്റി കൊന്നു. സ്ത്രീകളുടെ നേരെ കാര്‍ ഓടിച്ചെത്തി ഇടിപ്പിക്കുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. ബുലന്ദ്ഷഹറിലാണ് ക്രൂരമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.   സവര്‍ണജാതിയില്‍പ്പെട്ട 30 കാരനായ യുവാവ് ദളിത് കുടുംബത്തിലെ 22കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം വീട്ടുകാര്‍ എതിര്‍ത്തു. ഇതില്‍ ക്ഷുഭിതനായ യുവാവ് പ്രതികാരമായി വീട്ടുകാരെ വണ്ടിയിടിപ്പിച്ച്‌ കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രായമായ രണ്ടു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. രണ്ട്‌പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അപകടം എന്ന നിലയിലാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ബലാത്സംഗശ്രമം ചെറുത്തതിന്റെ പ്രതികാരമായി യുവാവ് മനപൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഇക്കാര്യങ്ങള്‍ കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതായി സീനിയര്‍ പോലീസ് ഓഫീസര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
close