എൻട്രൻസ് പരിശീലനത്തിന് താത്പര്യമില്ലാ;കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലെത്തിയ വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു


കൊല്ലം: സ്വകാര്യ മെഡിക്കൽ കോളേജിൽ രോഗി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞദിവസം കഴുത്തിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖൈസിന് കൗൺസിലിങ് നൽകുന്നതിനിടെയായിരുന്നു സംഭവം. പന്മന സ്വദേശിയായ ഖൈസ് ബഷീർ പ്ലസ്ടു വരെ ബഹ്റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടർന്ന് ഇയാളെ മാതാപിതാക്കൾ നാട്ടിലെത്തിച്ച് മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ചേർത്തു. എന്നാൽ എൻട്രൻസ് പരിശീലനത്തിന് താത്പര്യമില്ലാതിരുന്ന ഖൈസ് സമ്മർദ്ദം സഹിക്കാനാകാതെ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴുത്തിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പന്മനയിൽനിന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം ഖൈസിനെ ശനിയാഴ്ച കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ നാലാംനിലയിൽനിന്ന് ചാടി ജീവനൊടുക്കിയത്.

Post a Comment

Previous Post Next Post
close