കുടുംബവഴക്ക്: മകന്‍ അച്ഛനെ അടിച്ചുകൊന്നുപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തുചിറ്റാരിക്കാല്‍: പിതാവിനെ അടിച്ചുകൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ അതിരുമാവിലെ പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരനാണ്(62) മരിച്ചത്. മകന്‍ അനീഷ് (35)ആണ് അറസ്റ്റിലായത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച പത്തുമണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും അനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയും ഇതിനിടയില്‍ മകന്‍ മരവടികൊണ്ട് പിതാവിനെ അടിക്കുകയുമായിരുന്നു. അടിയേറ്റ് വീണ ദാമോദരനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. വിവിരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഭാര്യ: രാധാമണി. മറ്റുമക്കള്‍: സനീഷ്, സുമേഷ്, ദിവ്യ, സുനില്‍. മരുമക്കള്‍: സജിത.

Post a Comment

Previous Post Next Post
close