സ്വകാര്യ ബസ് സമരത്തിന്റെ മറവില്‍ കൊള്ള; കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനക്കമ്പനികള്‍

ബംഗളൂരു:

അന്തര്‍ സംസ്ഥാന ബസ് സമരം മറയാക്കി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി വിമാനക്കമ്പനികള്‍. വാരാന്ത്യം കൂടിയായതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്ക് 4000 രൂപവരെയും എറണാകുളത്തേക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 3000 രൂപവരെയും കണ്ണൂരിലേക്ക് 2,500 രൂപവരെയുമാണ് നിരക്ക്.
എന്നാല്‍ ഇതിന്റെ നാലിരട്ടിയാണ് ഈടാക്കുന്നത്. വാരാന്ത്യമായതിനാല്‍ നിരവധി ആളുകള്‍ കേരളത്തിലേക്ക് പോകുന്നതിനാലാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയത്. സ്വകാര്യബസുകളെ ആശ്രയിച്ചിരുന്നവരാണ് കൂടുതലായി വിമാനയാത്ര തിരഞ്ഞെടുക്കുന്നത്.
സ്വകാര്യബസുകളുടെ സമരത്തെ തുടര്‍ന്ന് കേരള, കര്‍ണാടക ആര്‍ടിസികള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ ബസുകളുടെ സമരം മൂലം നേട്ടം കൊയ്തത് കെഎസ്ആര്‍ടിസിയാണ്. 9 ലക്ഷത്തോളമാണ് ദിവസത്തില്‍ ലാഭം കിട്ടുന്നത്. നാലു ദിവസം കൊണ്ട് 45 ലക്ഷത്തോളമാണ് ലാഭം കൊയ്തത്.

Post a Comment

Previous Post Next Post
close