ജില്ലയിൽ പനി വ്യാപകം; ജനറല്‍ ആശുപത്രിയില്‍ വന്‍ തിരക്ക്കാസര്‍കോട് :
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവരെ കൊണ്ടു ജനറല്‍ ആശുപത്രി നിറയുന്നു.രാവിലെ തുടങ്ങുന്ന പരിശോധന രാത്രി വൈകിയും തുടരുകയാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരുണ്ട്. ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്കുണ്ട്. പനിയുമായി എത്തുന്നവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ രോഗികള്‍ ജനറല്‍ ആശുപത്രിയിലെത്തുന്നുണ്ട്.പനി ഉള്‍പ്പെടെ പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യത്തില്‍ ഒ പി സമയം കൂടുതല്‍ സമയം നീട്ടണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post
close