നീതി നിഷേധിക്കപ്പെട്ട് തുറുങ്കലിൽ അടക്കപ്പെട്ട അബ്ദുൽ നാസർ മഅദനിക്ക് സൈബർ ലോകപ്രവർത്തകരുടെ ഐക്യദാർഡ്യം


സമാനതകളില്ലാത്ത പീഡനങ്ങൾക്കു് വിധേയമായി കഴിഞ്ഞ 20 വർഷം തുറങ്കലിലടക്കപ്പെട്ട മഅദനിക്കു് അറിയില്ല, താൻ എന്തിനാണ് എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതെന്ന്, അദ്ദേഹത്തെ തുറങ്കലിടാൻ ആസൂത്രിതമായ നീക്കം നടത്തിയവർക്കറിയാമായിരുന്നു അദ്ദേഹം ജയിലിൽ കിടക്കേണ്ടത്, സംസ്ഥാന -ദേശീയ രാഷ്ട്രീയ പ്രവർത്തന രംഗത്ത് അദ്ദേഹം നിറഞ്ഞാടിയാൽ പലരുടെയും സിംഹാസനങ്ങൾ തകർന്നു പോകുമെന്ന ദീർഘവീക്ഷണമാണ് മഅദനിയെ എന്നെന്നേക്കുമായി കരിങ്കൽ ഭിത്തിക്കുള്ളിലെ ഏകാന്തതയിലേക്ക് ഒരു വിചാരണ തടവുകാരനായാ തള്ളിക്കളഞ്ഞത്. നിയമങ്ങൾ നോക്കുകുത്തിയായി, രാഷ്ട്രിയ സ്വാധീനം, സമ്പന്ന സ്വാധീനം എന്നിവ നിയമത്തിന് മുന്നിലേക്കു എത്തപ്പെട്ടു. നാം ശബ്ദിക്കണം എല്ലാ അനീതികൾക്കുമെതിരെ,
ജൂൺ 30 നമുക്കൊന്നിക്കാം അനീതിക്കെതിരെ, മഅദനിയുടെ മോചനത്തിനൊപ്പം, ആയിരക്കണക്കിന് വരുന്ന വിചാരണ തടവുകാർക്ക് വേണ്ടി.... മഅദനി എന്ന മലയാളിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിരപരാധിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നമുക്കൊരുമിക്കാം.!

Post a Comment

Previous Post Next Post
close