മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഇനി മുതല്‍ സ്കൂളുകളിൽ പ്രഭാത ഭക്ഷണംആഗസ്റ്റ് 1 ന് പദ്ധതി കാസർകോട് ജില്ലയില്‍ തുടക്കമാകും.പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്  ഇനി മുതൽ ‘മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഭക്ഷണം നല്‍കാനൊരുങ്ങികയാണ് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 103 സ്‌കൂളുകളിലെ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
സ്‌കൂളുകളുടെ പരിസരത്തുള്ള ഹോട്ടലുകളിലാണ് കുട്ടികള്‍ക്കായുള്ള പ്രഭാത ഭക്ഷണ സൗകര്യം ഒരുക്കുക. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍, അവരുടെ സംഘടനകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 1 ന് പദ്ധതി ജില്ലയില്‍ തുടക്കമാകും.
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികളില്‍ പലരും പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ എത്തുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നാക്കം പോകുന്നതായും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മധുരം പ്രഭാതം പദ്ധതിക്ക് ജില്ലാ ഭരണകൂടം  തുടക്കമിടുന്നത്.


Post a Comment

Previous Post Next Post
close