വൈദ്യുതി നിരക്ക് 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം; അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തിലാകുംതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. വരുന്ന ആഴ്ച മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് തീരുമാനം. യൂനിറ്റിന് 20 മുതല്‍ 40 വരെ പൈസ വര്‍ധിപ്പിക്കാനാണ് റഗുലേറ്ററി കമ്മീഷന്റെ നീക്കം. 200 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപഭോക്താക്കള്‍ക്ക് 10 മുതല്‍ 20 പൈസ വരെയും അതിനു മുകളിലുള്ളവര്‍ക്ക് നേരിയ വര്‍ധനയുമായിരുന്നു കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. നിരക്ക് വര്‍ധനക്കൊപ്പം ഫിക്‌സഡ് ചാര്‍ജുകളിലും വര്‍ധനയുണ്ടാകും.
മഴ ലഭ്യതക്കുറവ് തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് കെ എസ് ഇ ബി ഇന്ന് യോഗം ചേരും. മഴ ലഭിക്കാത്ത സാഹചര്യം ആഭ്യന്തര വൈദ്യുതി ഉപയോഗത്തെ ബാധിക്കുന്ന സ്ഥിതി ജൂലൈ 15നു ശേഷം ഉണ്ടാവുകയാണെങ്കില്‍ മാത്രമെ ലോഡ് ഷെഡ്ഢിംഗ് ഏര്‍പ്പെടുത്തുകയുള്ളുൂവെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


Post a Comment

Previous Post Next Post
close