1000 കോടി രൂപ മുടക്കി കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടത്തി ബിജെപിബെംഗളൂരു:
കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിന് ബിജെപി ഒഴുക്കിയത് 1000 കോടി രൂപയാണെന്ന ആരോപണവുമായി ജെഡിഎസ് രംഗത്ത്. ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചാണ് ജെഡിഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപിക്ക് ഇത്രയും കോടികള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്നും ട്വീറ്റില്‍ ജെഡിഎസ് ചോദിക്കുന്നു.

‘കര്‍ണാടകത്തില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ബിജെപി 1000 കോടിയാണ് ഒഴുക്കിയത്. അതായത് മിസോറാം, മണിപ്പൂര്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ വാര്‍ഷിക ബജറ്റിന്റെ ഏകദേശം 10 ശതമാനം. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും ഇത്രയും തുക എങ്ങനെ എവിടെ നിന്നാണ് ലഭിക്കുന്നത്. അഴിമതി രഹിത ഭരണം എന്നത് കടലാസില്‍ മാത്രമാണ്, യാഥാര്‍ത്ഥ്യം ഇതാണ്’ ,ട്വീറ്റില്‍ പറയുന്നു.

Post a Comment

Previous Post Next Post