'50 ഭാര്യമാരും 1050 മക്കളും', മുസ്ലിങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എംഎല്‍എ സുരേന്ദ്ര സിംഗ്
ബല്ലിയ: മുസ്ലിം മതവിശ്വാസികള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. 50 ഭാര്യമാരും 1050 മക്കളും എന്നത് ആചാരമല്ല മറിച്ച് മൃഗങ്ങളുടെ പ്രവര്‍ത്തിയാണെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്.
'മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍, ആളുകള്‍ക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്. ഇത് ആചാരമല്ല, മറിച്ച് മൃഗങ്ങളുടെ പ്രവര്‍ത്തിയാണ്. സമൂഹത്തില്‍ രണ്ട് മുതല്‍ നാല് മക്കള്‍ വരെ മാത്രമാണ് സ്വാഭാവികം,' അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് എംഎല്‍എയുടെ ഈ പ്രസ്താവന.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദു ദമ്പതിമാര്‍ക്കും അഞ്ച് മക്കള്‍ വേണമെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇതാവശ്യമാണെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post
close