ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു; അന്ധയായ മകളെ ഗര്‍ഭിണിയാക്കി പിതാവ്; 14 വയസ്സുകാരി നേരിട്ടത് കൊടുംക്രൂരത;പിതാവിനെ അറസ്റ്റ് ചെയ്തു

അന്ധയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മകള്‍ ഗര്‍ഭിണിയായത്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സ്ഥലത്തെത്തിയ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

വിയറ്റ്‌നാമിലെ ടാം നോംഗ് ജില്ലയിലാണ് സംഭവം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ നിന്നും പിടികൂടിയ കുറ്റവാളിയെ ജയിലില്‍ അടച്ചു. ക്ലാസില്‍ വരാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചത്.
സ്‌കൂളില്‍ നിന്നും ആശങ്കപ്പെട്ട അധ്യാപകര്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന വസ്തുത മനസ്സിലാക്കുന്നത്. പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. അധ്യാപകരും, വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിവരം പോലീസിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയുടെ അമ്മ സ്തനാര്‍ബുദം ബാധിച്ച് മരിച്ചത്. പ്രദേശവാസികളാണ് നാല് കുട്ടികളും, പിതാവും അടങ്ങിയ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചത്. എന്നാല്‍ ഭാര്യ മരിച്ചതോടെ മട്ടുമാറിയ പിതാവ് പണം മദ്യത്തിനും, ചൂതാട്ടത്തിനും ചെലവാക്കി. ഒപ്പം അന്ധയായ മകളെ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
close