ക​ന​ത്ത മ​ഴ :നേ​പ്പാ​ളി​ൽ വെ​ള്ള​പ്പൊ​ക്കവും മ​ണ്ണി​ടി​ച്ചി​ലും 15 പേ​ർ മ​രി​ച്ചു, ആ​റു പേ​രെ കാ​ണാ​താ​യി
കാ​ഠ്മ​ണ്ഡു:
ക​ന​ത്ത മ​ഴ തു​ട​രു​ന്ന നേ​പ്പാ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലു​മാ​യി 15 പേ​ർ മ​രി​ച്ചു. ആ​റു പേ​രെ കാ​ണാ​താ​യെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
രാ​ജ്യ​ത്തെ ഇ​രു​പ​തോ​ളം ജി​ല്ല​ക​ൾ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ഹി​മാ​ല​യ​ത്തി​ലെ ന​ദി​ക​ളി​ല്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Post a Comment

Previous Post Next Post
close