ഫാമില്‍ പട്ടിണി കിടന്നു 200 പശുക്കള്‍ ചത്തു ; ഉടമയായ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു


ഛത്തീസ്ഗഡില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇരുന്നൂറോളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി. പട്ടിണി, മരുന്നുകളുടെ ദൗര്‍ലഭ്യം എന്നിവയാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമായത്. സംഭവത്തില്‍ ബിജെപി നേതാവ് ഹരീഷ് വര്‍മയെ അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഡിലെ രാജ്പൂര്‍ ഗ്രാമത്തിലാണ് പശുവളര്‍ത്തല്‍ കേന്ദ്രം. ഹരീഷാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഫാം നടത്തിവരുന്നത്. ഫാമിന് സമീപം ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് പശുക്കളുടെ ജഡം കണ്ടെത്തി.
പട്ടിണി മൂലം മുപ്പതോളം പശുക്കള്‍ ചത്തു. ഫാമിലുള്ള 50 ഓളം പശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കഴിഞ്ഞ രണ്ടുവര്‍ഷമായി ആവശ്യപ്പെട്ടിട്ടും ഫാം നടത്താനുള്ള പണം സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഹരീഷ് പറയുന്നു. 220 പശുക്കളുള്ള ഫാമില്‍ ഇപ്പോള്‍ 650 പശുക്കളാണ് ഉള്ളത്. ഫണ്ട് നല്‍കാത്തതാണ് പ്രശം. പശുക്കളുടെ മരണത്തിന് ഞാനല്ല ഉത്തരവാദിയെന്ന് ഹരീഷ് പറഞ്ഞു.

Post a Comment

Previous Post Next Post
close