വീണ്ടും സംഘപരിവാർ ഭീകരത;ഗോമാതാ കീ ജയ് വിളിച്ച് 24 പേരെ നടുറോഡില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മര്‍ദ്ദനമേറ്റവർ അറസ്റ്റിൽഭോപ്പാൽ: കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ട് പോകും വഴി 24 പേർ ആക്രമിക്കപ്പെട്ടു. ഗോ മാതാ കീ ജയ് എന്ന് ചൊല്ലിക്കൊണ്ടാണ് ഗോരക്ഷകർ ഇവരെ ആക്രമിച്ചത്. ഞായറാഴ്ച മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം. മൊബൈൽ ഫോണിൽ എടുത്ത വീഡിയോയിൽ അതിക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണുള്ളത്. 15 പേരെ കയറ് കൊണ്ട് കെട്ടി റോഡിൽ മുട്ട് കുത്തി നിർത്തിയത് വീഡിയോയിൽ കാണാം.കെട്ടിയിട്ട് മുട്ടിൽനിർത്തിയവരുടെ അരികിൽ രണ്ട് പേർ നിൽക്കുന്നുണ്ട്. ജനക്കൂട്ടത്തിന്റെ മുന്നിൽ വെച്ച് ഇവരെക്കൊണ്ട് ഗോമാതാകീജയ് എന്നുവിളിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. 20 കാലികളെ കശാപ്പിനായി കടത്തുന്നു എന്നാരോപിച്ചാണ് 100 ഓളം വരുന്ന ആൾക്കൂട്ടം 24 പേരെ സവാലികെട ഗ്രാമത്തിൽ തടഞ്ഞു നിർത്തുന്നത്. ഇവരെ കെട്ടിയിട്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള പേലീസ് സ്റ്റേഷൻ വരെ നടത്തിച്ചു കൊണ്ടു പോവുകയായിരുന്നു. അതും പരേഡ് നടത്തി അപമാനിച്ചു കൊണ്ട്. 24 പേരിൽ ഒരാളുടെ പക്കൽ പോലും കൃത്യമായ രേഖകളുണ്ടായിരുന്നില്ലെന്നും അതിനാൽ അവർക്കെതിരേഗോവധനിരോധന നിയമപ്രകാരം കേസെടുത്തെന്നും അറസ്റ്റു ചെയ്തെന്നുമാണ് പോലീസ് അറിയിച്ചത്. അതേസമയം ഇവരെ മർദ്ദിച്ചവർക്കെതിരേ ഒരു നടപടിപോലും പോലീസ് കൈക്കൊണ്ടിട്ടില്ല. ഖണ്ഡ്വ സെഹോർ ദേവാസ് ഹർദ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ 24 പേരിൽ ഭൂരിഭാഗവും.

Post a Comment

Previous Post Next Post
close