പ​ഞ്ചാ​ബി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്നു വേ​ട്ട: 2,700 കോ​ടി രൂ​പ​യു​ടെ 532 കി​ലോ ഹെ​റോ​യി​ന്‍ ക​സ്റ്റം​സ് പി​ടി​ച്ചു

അ​മൃ​ത്സ​ര്‍:
പ​ഞ്ചാ​ബി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്നു വേ​ട്ട. 2,700 കോ​ടി രൂ​പ​യു​ടെ 532 കി​ലോ ഹെ​റോ​യി​ന്‍ ക​സ്റ്റം​സ് പി​ടി​ച്ചു. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​ത്താ​രി അ​തി​ര്‍​ത്തി​യി​ലെ വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​വ​ഴി ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഹെ​റോ​യി​ന്‍ ആ​ണ് പി​ടി​ച്ച​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​യെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മൃ​ത്സ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​പ്പ് ഇ​റ​ക്കു​മ​തി വ്യാ​പാ​രി​യെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ക​ല്ല് ഉ​പ്പ് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഹെ​റോ​യി​ന്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​യ്ക്കൊ​പ്പം 52 കി​ലോ മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.
ല​ഹ​രി​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ട്ര​ക്ക് സം​യോ​ജി​ത ചെ​ക്പോ​സ്റ്റു​വ​ഴി​യാ​ണ് അ​ത്താ​രി​യി​ല്‍ എ​ത്തി​യ​ത്. കാ​ഷ്മീ​രി​ലെ ഹ​ന്ദ്‌​വാ​ര സ്വ​ദേ​ശി താ​രീ​ഖ് അ​ഹ​മ്മ​ദാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍. ഇ​യാ​ളെ കാ​ഷ്മീ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ ദി​പ​ക് കു​മാ​ര്‍ ഗു​പ്ത പ​റ​ഞ്ഞു. ക​ല്ല് ഉ​പ്പ് ഇ​റ​ക്കു​മ​തി​ക്കാ​ര​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ഗു​പ്ത അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
close