കാട്ടുപന്നി ചാടിവീണ് ഓട്ടോ മറിഞ്ഞു;അടിയിൽപ്പെട്ട കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി, 60തുന്നൽ


കാസർകോട്
: കാട്ടുപന്നി ചാടിവീണതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറി. സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദി(എട്ട്)നെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സഹദിന്റെ മുഖത്ത് 60 തുന്നൽ വേണ്ടിവന്നു. ഇസ്മായിലും കുടുംബവും മൗക്കോടിലേക്ക് പോകുംവഴി പാലക്കുന്നിൽ ശനിയാഴ്ച രാത്രി 10-നാണ് സംഭവം. റോഡിനുകുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന് ഓട്ടോറിക്ഷയുടെ മേൽ ചാടിവീഴുകയായിരുന്നു. ഓട്ടോറിക്ഷ ഉയർത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എൽ.പി. സ്കൂൾ വിദ്യാർഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post
close