ടിക് ടോക്ക് ഭ്രാന്ത്; വീഡിയോ ചിത്രീകരിക്കവെ ഒരാള്‍ മുങ്ങിമരിച്ചുഹൈദരാബാദ്: ടിക് ടോക്ക് ഭ്രമത്തെ തുടർന്ന് ഒരു മരണം കൂടി. ടിക് ടോക്കിൽ പങ്കുവെക്കുന്നതിനായി വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദിൽ യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാൽ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടിപ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തിൽ നൃത്തം ചെയ്യുകയായിരുന്നു ഇയാൾ. പിന്നീട് നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാൻ നിന്നുകൊടുത്തു. ഇതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലിൽ വീഡിയോ പകർത്തുകയായിരുന്നു. നീന്താനറിയാത്ത നരസിംഹയുടെ കാൽ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

Post a Comment

Previous Post Next Post
close