കെ.എസ്.സി.ഡബ്യു എഫ് കാസറഗോഡ് മണ്ഡലത്തിന് പുതിയ സാരഥികൾ


കാസറഗോഡ്: കേരളാ സ്റ്റേറ്റ് കുക്കിംങ് വർക്കേഴ്സ് ഫെഡറേഷൻ കാസറഗോഡ് മണ്ഡലം കമ്മിറ്റിക്ക് പുതിയ സാരഥികൾ ആലിയാ ഒാഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ പ്രസിഡന്റായി നൗഷാദ് നെല്ലിക്കുന്ന് ജനറൽ സെക്രട്ടറിയായി ലത്തീഫ് കാനക്കോഡ് ട്രഷററായി അഷ്റഫ് കോലാച്ചിയടുക്കം എന്നിവരെ തെരഞ്ഞടുത്തു.വർക്കിംങ് പ്രസിഡന്റായി മുഹമ്മദ് പൊവ്വലിനേയും സെക്രട്ടറിയായി ബഷീർ നെല്ലിക്കുന്ന് ജില്ലാ കൗൺസിൽ അംഗങ്ങളായി മുഹമ്മദ് കാടമന അസീസ് ബീട്ടിയടുക്കം റംല സന്തോഷ് നഗർ സംസ്ഥാന കൗൺസിൽ അംഗമായി നൗഷാദ് ചെർക്കളത്തിനേയും തെരഞ്ഞടുത്തു.റഹ്മാൻ കുന്നുപാറയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സിദ്ധീക്ക് എം എം കെ ഉദ്ഘാടനം ചെയ്തു സംസ്ഥാന  വൈസ് പ്രസിഡന്റ് സൈദലവി തൃക്കരിപ്പൂർ ജില്ലാ സെക്രട്ടറി അബൂബക്കർ കല്ലുരാവി അബു ദേളി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
close