മക്കയിൽ എത്തിക്കൊണ്ടിരിക്കുന്ന ഹാജിമാരെ വരവേറ്റ് കെ എം സി സി യും

മക്ക: മക്കയിലെത്തി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഹജ്ജ് സംഘങ്ങളെ ഹൃദ്യമായി വരവേൽക്കുന്ന പരിപാടികളിൽ വ്യാപ്രുതരാണ് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി യുടെ മക്കാ ഘടകവും. നിലവിൽ മദീന വഴിയാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി തീർത്ഥാടകർ മക്കയിൽ എത്തി കൊണ്ടിരിക്കുന്നത്.
ഇവരുടെ ആദ്യ സംഘത്തിന് ഊഷ്‌മളമായ സ്വീകരണമാണ് ശനിയാഴ്ച കെ എം സി സി ഏർപ്പെടുത്തിയത്. സ്വീകരണവും സന്നദ്ധ പ്രവർത്തനങ്ങളും നാൾക്കുനാൾ വിപുലമായി ഏർപ്പെടുത്തി കൊണ്ടിരിക്കുകയാണ് സംഘടന.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള സ്വകാര്യ സംഘം ഹാജിമാർ മക്കയിൽ നേരിട്ടും എത്തികൊണ്ടിരി ക്കുന്നുണ്ട്.
മക്കയിലേ അസീസിയ കാറ്റ്വഗറിയിലേ ഒന്നാംനമ്പർബ്രാഞ്ചിന്കീ ഴിലുള്ള 68 നമ്പർ ബിൽഡിംങ്ങിലാണ് മദീനയിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘമെത്തിയത്ത്. യു.പി,യിൽനിന്നുളള ആദ്യ സംഘത്തേ മക്ക കെ എം സി സിവളണ്ടിയർമാർ റൊട്ടിയും, ടാലും മധുരപലഹാരവും നൽകിസ്വീകരിച്ചു.
സ്വീകരണത്തിന് സൗദി കെഎം സി സിഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പുക്കോട്ടൂർ, മക്ക കെ എംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, ഹംസ മണ്ണാർ മല, നാസർ കിൻസാറ. മുസ്തഫപട്ടാമ്പി, മുഹമ്മത്ഷമുക്കം, ഹംസസലാം, കുഞ്ഞാപ്പ പുക്കോട്ടൂർ, വനിത വിംഗ്, സ്റ്റുഡൻസ് വിംഗ്, വിവിധ ഏരിയകമ്മിറ്റിനേതാക്കൾ.

Post a Comment

Previous Post Next Post
close