മഴ കനത്തതോടെ ദേശീയപാതയിൽ മരണക്കുഴികൾ മുന്നിൽ കണ്ട് യാത്രക്കാർ


കാസര്‍കോട് :  കഴിഞ്ഞ ദിവസം മഴ കനത്തതോടെ
കാസര്‍കോട് – തലപ്പാടി നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെയും വാഹന അപകടങ്ങളുടെ ദുരന്ത ഭൂമിയായിരിക്കുകയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തലപ്പാടി മുതൽ കാസറഗോഡ് വരെയുള്ള റോഡ് പൂർണമായും നശിച്ചിരിക്കുന്നത്. ഒരു മഴ പെയ്യിതപ്പോൾ തന്നെ റോഡിലെ ടാറിംഗ് ഇളകിയ അവസ്ഥയിലായിരുന്നു .
ദിവസങ്ങൾ കഴിയുമ്പോൾ ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായി മാറുകയാണ്. മൊഗ്രാലിൽ റോഡിൻറെ ഇരു ഭാഗവും പൂർണ്ണമായും തകർന്ന അവസ്ഥയാണ്. റോഡിലെ കുഴിയിൽ പെട്ട് നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്
. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസ്സിലാവാതെ വീഴുന്നവരും ഏറെയാണ്. ചെറുതും വലുതുമായ കുഴികൾ വെട്ടിച്ച് കടക്കുമ്പോൾ അപകടം കൂടാനുള്ള സാധ്യത ഏറെയാണ്.

ഇത് ആദ്യമായാണ് ഇത്രയധികം കുഴികൾ ഉണ്ടാകുന്നത്.
ഒരു മഴ പെയ്യിതപ്പോൾ തന്നെ റോഡ് ടാറിംഗ്‌ ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ് പോകുന്നത് . ഓട്ടോ റിക്ഷ തൊഴിലാളികൾ ഇതുവഴി ഓട്ടം വിളിച്ചാൽ പോകാത്ത അവസ്ഥയാണ് കാരണം ഈ കുണ്ടിലും കുഴിയിലും പെട്ട് ഓട്ടം പോയാൽ കിട്ടുന്നതിന്റെ ഇരട്ടിയാണ് ഓട്ടോ പണിക്കായി ചിലവാക്കേണ്ടി വരുന്നത് കുഴികളിൽ പെട്ട് ടയർ പൊട്ടിപോകുകയും ഓട്ടോ റിക്ഷയുടെ അടി തട്ടി കേടുപാടുകൾ സംഭവിക്കുന്നതും ചെയ്യുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആംബുലൻസുകളാണ് രോഗികളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുന്നത് റോഡിലെ ഗതാഗത കുരുക്കും കുണ്ടും കുഴിയും രോഗിയുടെ ജീവന് തന്നെ ഭീഷണി ആവുകയാണ്.

Post a Comment

Previous Post Next Post
close