ഹാജിമാര്‍ക്കായി മക്കക്കും ജിദ്ദക്കും ഇടയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കും.


സിവിൽ ഏവിയേഷനുമായി സഹകരിച്ചാണ് പുതിയ വിമാനത്താവളം. അല്‍ ഫൈസലിയ പദ്ധതി മേഖലയിലാണ് പുതിയ വിമാനത്താവളം വരിക


ജിദ്ദ
ജന ലക്ഷങ്ങള്‍ എത്തുന്ന ഹജ്ജിനും ഉംറക്കും മാത്രമായി മക്കക്കും ജിദ്ദക്കുമിടയില്‍‌ പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ പ്രഖ്യാപനം .വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയതായി മക്ക ഗവര്‍ണര്‍ ഖാലിദ് അൽ ഫൈസൽ അറിയി ച്ചു  ജിദ്ദയിലെ വിമാനത്താവളത്തിന് കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതിനായുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

മക്കക്കും ജിദ്ദക്കുമിടയില്‍ വരാനിരിക്കുന്ന അല്‍ ഫൈസലിയ പദ്ധതി മേഖലയിലാണ് പുതിയ വിമാനത്താവളം വരിക. അൽഫൈസലിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാ റുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുന്ന ചടങ്ങിലാണ് പുതിയ എയർപോർട്ട് ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചത്.

നിലവില്‍ ജിദ്ദയിലെകിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മക്കയിലേക്ക് തീര്‍ഥാടകരെത്തുന്നത്. ഈ വിമാനത്താവളത്തിന് കീഴിലാണ് പുതിയ എയർപോർട്ടും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം പിന്നീട് നടക്കും.പുതിയ വിമാനത്താവളം യാത്യര്‍ത്യമാകുന്നതോടെ ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപെട്ട സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഹജ്‌ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണ

Post a Comment

Previous Post Next Post
close