ഹീറോസ് ബള്ളൂർ ആർട്ട്‌സ് & സ്‌പോർട്ട്സ് ക്ലബ്‌ നവീകരിച്ച ക്ലബ്‌ മഹമൂദ് ബള്ളൂർ ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഹീറോസ് ബള്ളൂരിന്റെ നവീകരിച്ച ക്ലബ്‌ സാമൂഹ്യപ്രവർത്തകൻ മഹമൂദ് ബള്ളൂർ ഉദ്ഘാടനം ചെയ്തു. ക്ലബ്‌  ലൈബ്രറിക്ക് അഷ്‌റഫ്‌ ബള്ളൂർ പുസ്തകം സ്പോൺസർ ചെയ്തു, ക്ലബ്ബിലേക്ക് ഒരു വർഷത്തെ പത്രം അബ്ദുൽറഹ്മാൻ സ്പോൺസർ ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സമീർ എക്സ്പ്രസ്സ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്‌ സെക്രട്ടറി അൻവർ സൈക്ലോൺ സ്വാഗതം പറഞ്ഞു, ശരീഫ് സൈക്ലോൺ, ശിഹാബ്,  സദാഫ് ബള്ളൂർ, ലിഫ്‌സൽ, തൗഷിദ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
close