കോണ്‍ഗ്രസ് പുതിയ അധ്യക്ഷൻ: ഈ നാലു പേർക്ക് സാധ്യതസുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് മുൻതൂക്കം


രാഹുല്‍ ഗാന്ധി രാജിവച്ചതോടെ അടുത്ത അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവം. സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കാണ് സാധ്യത കൂടുതല്‍. അടുത്ത പ്രവര്‍ത്തക സമിതിയില്‍ രാജി അംഗീകരിക്കും വരെ രാഹുല്‍ തന്നെയായിരിക്കും അധ്യക്ഷനെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ അവകാശവാദം.  അനുനയ നീക്കങ്ങളില്‍ പ്രതീക്ഷ വച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചുകൊണ്ടായിരുന്നു അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് രാഹുല്‍ പുറത്തുവിട്ടത്. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ച ചേരും. ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തും. യു.പി.എ അധ്യക്ഷയായി സോണിയാ ഗാന്ധിയും പാര്‍ലമെന്‍റംഗമായി രാഹുലും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുമായി പ്രിയങ്കയും രംഗത്തുള്ളപ്പോള്‍ ഗാന്ധി കുടുംബത്തിനുള്ള കടിഞ്ഞാണ്‍ അതേപോലെ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.  അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പേരിനാണ് മുന്‍തൂക്കം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും ഉയരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലെ പരാജയം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അശോക് ഗെഹ്‍ലോട്ട് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. യുവത്വത്തിന്‍റെ പ്രതീകമായി സച്ചിന്‍ പൈലറ്റിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.  രാജിവച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ താല്‍പര്യവും പുതിയ അധ്യക്ഷനാര് എന്നതില്‍ നിര്‍ണായകമാണ്. 

Post a Comment

Previous Post Next Post
close