പാർട്ടിയെ നേതൃത്വം കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുന്നു; ചെർപ്പുളശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു


ചെർപ്പുളശേരി: നീണ്ട 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷഹനാസ് ബാബുവാണ് മുസ്ലിം ലീഗിൽ ചേർന്നത്.


പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഇദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണ് നേതൃത്വം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ബ്രാഞ്ചിന് കീഴിലുള്ള രണ്ട് വാർഡുകളിലെയും പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിച്ചത് തന്നെ അറിയിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഇദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായിരുന്നു.

Post a Comment

Previous Post Next Post
close