ലോകകപ്പിലെ ഇന്ത്യയുടെ പരാജയം; യുവാവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുകാലഹണ്ടി:
ലോകകപ്പിലെ ഇന്ത്യയുടെ പരാജയം മൂലം നിരവധി യുവാക്കള്‍ക്ക് മനസ്സില്‍ മുറിവ് ഏറ്റെങ്കിലും, ഒഡീഷയിലെ സിങ്കാല്‍ബാദി ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചത് ദുരന്തമുഖത്തെ വരച്ചുകാട്ടുന്നു.

വിഷം ഉള്ളില്‍ ചെന്നാണ് ഈ യുവിെന് ആശുപത്രിയില്‍ എത്തിച്ചത്.  ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ സാംബറു ബോയിയുടെ ഉള്ളില്‍ വിഷം ചെന്നിരുന്നു എന്ന് ചീഫ് ഡിസ്ട്രിക്് മെഡിക്കല്‍ ഓഫീസര്‍ ബനാലതാ ദേവി വ്യക്തമാക്കി. തന്റ കൂട്ടുകാരനുമായി വാതുവെച്ചിരുന്ന ഇദ്ദേഹം വയലില്‍ അബോധനായി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഈ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ദരംഗ്രാഹ് സബ്ഡിവഷണല്‍ ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചത്. പിന്നീട് ഭവാനിപട്‌ന ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചു
ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു. എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. .

Post a Comment

Previous Post Next Post
close