കേരളത്തിൽ എത്തുന്നത് മാരക രാസവസ്തുകള്‍ ചേർത്ത മത്സ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉണക്കമീന്‍

ചെന്നൈ: സംസ്ഥാനത്ത് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഉണക്കമീന്‍ വൃത്തിഹീനമായി സാഹചര്യ്തതില്‍ തയ്യാറാക്കുന്നതായി കണ്ടെത്തി. അഴുകിയ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് ഉണക്കമീന്‍ നിര്‍മ്മിക്കുന്നതെന്നാണ് കണ്ടെതിയത്. ചെന്നൈയിലെ ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് പ്രമുഖ വാര്‍ത്താചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.


ചെന്നൈയിലെ കാശിമേട് തുറമുഖത്താണ് ഉണക്കമീന്‍ തയ്യറാക്കുന്നത് ഈച്ചയരിക്കുന്ന അഴുകിയ മത്സ്യങ്ങള്‍ ചേര്‍ത്ത് തയ്യറാക്കുന്ന മത്സ്യങ്ങള്‍ മണല്‍പ്പരപ്പില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണക്കിയെടുക്കുന്നത്. ശേഷം കേരളത്തിലെ പ്രധാന ഗോഡൗണിലേക്ക് കയറ്റി അയക്കുന്നു. പരിശോധനയില്ലത്ത സാഹചര്യത്തില്‍ ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളില്‍ മാരക രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
close