സ്വര്‍ണവില കുത്തനെ ഉയരുന്നു: പവന് 25,640 രൂപ 

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടുന്നു. പവന് (22 ക്യാരറ്റ്) 120 രൂപ കൂടി 25,640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,205 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 27,968 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില 25,000 രൂപ കടന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്. ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 26,888 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 44.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് 40.56 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,560 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post
close