ഐ എൻ എൽ ഇടപെടൽ; തുരുത്തി പുഴയോരത്തെ മണ്ണിടിച്ചിൽ സംരക്ഷിക്കാൻ എസ് ഡി ആർ എഫ് ഫണ്ടിൽ നിന്ന് 25 ലക്ഷം അനുവദിച്ചു

കാസർഗോഡ് : കാസറഗോഡ് തുരുത്തി പുഴയോരത്തെ മണ്ണിടിച്ചിൽ തടയുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ഡിസംബറിൽ ഷാർജ ഐഎംസിസി നേതാവ് ഹനീഫ് തുരുത്തിയുടെ നേതൃത്വത്തിൽ  നാഷണൽ ലീഗ് തുരുത്തി
ശാഖാ കമ്മിറ്റി റെവന്യൂ മന്ത്രി ക്ക് നൽകിയ നിവേദനം ഫയലിൽ സ്വീകരിച്ച് മണ്ണിടിച്ചിൽ തടയാനും പുഴയോരത്തിന്റെ സംരക്ഷണത്തിനുമായി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് മേൽപറഞ്ഞ ഫണ്ട് റെവന്യൂ മന്ത്രി യുടെ ഇടപെടലിലൂടെ അനുവദിച്ച് കൊടുത്തത്.
കഴിഞ്ഞ സിസംബറിലാണ് തുരുത്തി പുഴയോരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഐഎംസിസി സെക്രട്ടറി ഹനീഫ് തുരുത്തി, അബ്ദുല്ലകുഞ്ഞി ഹാജി , സിദ്ദീഖ് പാലോത്ത്,നംഷീദ് തുരുത്തി, അഷ്‌റഫ് തുരുത്തി, അബ്ദുല്ല കെകെപി ,റഹ്‌മാൻ തുരുത്തി, ജല്ലു ടിഎം, ശിഹാബ് പോപ്പി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രി ക്ക് നിവേദനം നൽകിയത്.
പുഴയോരം സംരക്ഷിച്ച് പ്രദേശത്തിന്റെ സുരക്ഷ യ്‌ക്കായി അടിയന്തര ഇടപെടലിലൂടെ ഫണ്ട് അനുവദിച്ച എൽഡിഎഫ് സർക്കാറിനെ തുരുത്തി നാഷണൽ ലീഗ് ശാഖാ കമ്മിറ്റി അനുമോദനം അറിയിച്ചു.

Post a Comment

Previous Post Next Post
close