അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചു;ഈ മാസം വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്‌ഇബി
തിരുവനന്തപുരം:
അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഈ മാസം വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്‌ഇബി.മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് വെള്ളം ലഭിച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് വിലയിരുത്തിയത്.
 ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും.  കാലവര്‍ഷം ലഭിച്ചാല്‍ വൈദ്യുതി നിയന്ത്രണമേ വേണ്ടിവരില്ല. നേരത്തെ ഈ മാസം 15 മുതൽ വൈദ്യൂതി നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് പറഞ്ഞിരുന്നത്. എന്നാ അണക്കെട്ടുകളിൽ നീരൊഴുക്ക് കൂടിയതോടെ ഈ തീരുമാനത്തിന് മാറ്റം വന്നിരിക്കുകയാണ്.


Post a Comment

Previous Post Next Post
close