പുത്തൂരിൽ കാറിനുള്ളിൽ വെച്ച്സഹപാഠിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത 5 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുപ്രതികൾ ആർ.എസ്.എസ് പ്രവർത്തകരെന്ന് സൂചന


മംഗളൂരു: പുത്തൂരിൽ കോളേജിൽ സഹപാഠിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത 5 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.കേസിനാസ്പദമായ സംഭവം നടന്നത് ഫെബ്രുവരിയിലാണ്. സീനിയര്‍ വിദ്യാര്‍ത്ഥിയും സൃഹൃത്തുക്കളും ചേര്‍ന്ന് സഹപാഠിയായ വിദ്യാർഥിനിയെ കാറിൽ കൂട്ടികൊണ്ടുപോയി ലഹരിപദാര്ഥം നൽകി കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് പറയപ്പെടുന്നത്. 

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ നാല് പേര്‍ക്കെതിരെ കേസെടുത്തുതായി പൊലീസ് അറിയിച്ചു.കാറിനുള്ളില്‍വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പുത്തൂർ ബജെത്തൂരിലെ രാധാകൃഷ്ണന്റെ മകൻ ഗുരുനന്ദൻ(19), ബണ്ട്വാൾ പേർനെയിലെ നാഗേഷ നായിക്കിന്റെ മകൻ പ്രജ്വൽ(19), ബണ്ട്വാൾ പേർനെയിലെ സദാശിവയുടെ മകൻ കിഷൻ(19) പുത്തൂരിലെ ആര്യപുയിലെ സുനിൽ (19), ബണ്ട്വാൾ ബോറിമാരുവിലെ സുബ്ബണ്ണ ഷെട്ടിയുടെ മകൻ പ്രഖ്യാത് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരംപുറത്തറിഞ്ഞത്.വീഡിയോ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പൊലീസിന് വിവരം കൈമാറുകയും പൊലീസ് കേസെടുക്കുകയും ആയിരുന്നു.വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് എസ്പി ബി ലക്ഷ്മി പ്രസാദ് അറിയിച്ചു

Post a Comment

Previous Post Next Post
close