രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങൾക്ക് ഹജ്ജ് വേളയിൽ സ്ഥാനമില്ല ഹജ്ജിൽ രാഷ്ട്രീയ വിഭാഗീയ നീക്കങ്ങൾ വെച്ചു പൊറുപ്പിക്കില്ല: സൽമാൻ രാജാവ്
ജിദ്ദ: ഹാജിമാരുടെ പ്രവാഹം പുരോഗമിക്കവേ, ഹജ്ജിന്റെ ആഥിതേയ  രാഷ്ട്രത്തിന്റെ ഭരണാധികാരി സൽമാൻ രാജാവ് തീർത്ഥാടകർക്ക് ആയാസരഹിതവും അല്ലാഹുവിങ്കൽ സ്വീകാ ര്യവുമായ അനുഷ്ട്ടാനം ആശംസിച്ചു.

രാജ്യത്തെ കര – വ്യോമ – സമുദ്ര കവാടങ്ങളിലും ഹജ്ജ് സ്ഥലങ്ങ ളിലേക്കുള്ള വഴികളിലും പ്രവർത്തിക്കുന്ന എല്ലാ അനുബന്ധ സർക്കാർ ഏജന്സികളോടും തീർത്ഥാടകർക്ക് സർവ സൗകര്യ ങ്ങളുമൊരുക്കുന്നതിൽ അശേഷം അമാന്തം വരുത്തരുതെന്നും അദ്ദേഹം നിർദേശിച്ചു.

വാരാന്ത സൗദി മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു  ഇരു തിരുഗേഹങ്ങളുടെ സേവകനായ സൗദി ഭരണാധികാരി.

ഹജ്ജിന്റെയും അതിന്റെ പ്രദേശങ്ങളുടെയും പാവനതയും വിശുദ്ധിയും പരിപൂർണമായി പാലിക്കണമെന്നും ആത്മീയ കാര്യ ങ്ങളിൽ മാത്രമായിരിക്കണം ശ്രദ്ധയെന്നും സൗദി ഭരണാധി കാരി തീര്ഥാടകരെയും ഓർമിപ്പിച്ചു.

രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങൾക്ക് ഹജ്ജ് വേളയിൽ സ്ഥാന മില്ല. ഒരു നിലക്കും അത്തരം നീക്കങ്ങൾ ആരുടെ ഭാഗത്തു നിന്നാ യാലും വെച്ച് പൊറുപ്പിക്കുകയില്ല. കർശനമായി അത്തരം നീക്ക ങ്ങളെ നേരിടുമെന്നും സൽമാൻ രാജാവ് പറഞ്ഞു.

ഹാജിമാരുടെ ക്ഷേമത്തിനായി ഓരോ വർഷവും സൗദി അറേബ്യ ആവിഷ്കരിച്ചു നടപ്പാക്കുന്ന പുതിയ പദ്ധ്വതികൾ രാജാവ് അനു സ്മരിച്ചു. ഇത്തരത്തിൽ അതിനൂതനമായ ഒന്നാണ് “മക്കാ റൂട്ട്” പദ്ധ്വതി.

ഹാജിമാർ സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പായി, സ്വന്തം രാജ്യ ത്തു വെച്ച് തന്നെ എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കുന്ന “മക്കാ റൂട്ട്” കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരി ക്കുമായാണ് സൗദി. നിലവിൽ അഞ്ചു രാജ്യങ്ങളിൽ ഇതിനകം നടപ്പാക്കിയ ഈ സൗകര്യം അടുത്ത വര്ഷം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടി അനുഭവിക്കാൻ ആകുമെന്നാണ് നിലവിലെ സൂചന.

സൗദിയുടെ “വിഷൻ 2030” ന്റെ മുന്നോടിയായുള്ള ദേശീയ പരി വർത്തന പ്ലാൻ പ്രകാരമുള്ള “മക്കാ റൂട്ട്” ഹാജിമാർക്ക് ഏർപ്പെ ടുത്തുന്ന സൗകര്യങ്ങളിൽ ഒരു പൊളിച്ചെഴുത്താണ് അടയാള പ്പെടുത്തുന്നത്.

ഹജ്ജ് സ്ഥലങ്ങളിൽ ഒട്ടക നിരോധനവും മക്ക, മറ്റു ഹജ്ജ് സ്ഥല ങ്ങൾ എന്നിവിടങ്ങളിൽ ഒട്ടക നിരോധനം ഏർപ്പെടുത്തി. സൽമാൻ രാജാവിന്റെ ഉപദേഷ്ട്ടാവും കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നിർദേശപ്രകാരമാണ് നടപടി.

ആരോഗ്യ വിഭാഗം അധികൃതരിൽ നിന്നുള്ള ഉപദേശങ്ങൾ പരിഗണിച്ചാണ് രാജകുമാരന്റെ തീരുമാനം മാരകമായ “കൊറോണ” രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ഹജ്ജ് സീസണിൽ മക്കയിൽ ഒട്ടക നിരോധനം നടപ്പാക്കുന്നത്.

“കൊറോണ” വൈറസിന്റെ മുഖ്യ ഉറവിടം ഒട്ടകം ആണെന്നുള്ള ആരോഗ്യ വിഭാഗത്തിന്റെ സ്ഥിരീകരണത്തെ തുടർന്നായിരുന്നു നിരോധനം. തുടർന്ന്, ഹജ്ജിലെ മൃഗബലിയിൽ നിന്ന് ഒട്ടകത്തെ താത്കാലികമായി മാറ്റി നിർത്തിയത് 2015 മുതലായിരുന്നു. ഇപ്പോ ൾ മൃഗബലി ആട്, മാട് എന്നിവയിൽ ചുരുക്കിയിരിക്കുകയാണ്.

നിരോധനം റംസാൻ അവസാനത്തോടെ തന്നെ നടപ്പാക്കി തുടങ്ങി യിട്ടുണ്ട്. നടപടി കൊറോണാ വൈറസ് പരക്കുന്നത് തടയുന്നതിന് ഏറെ പ്രയോജനകരം ആയിട്ടുണ്ട്.

Post a Comment

Previous Post Next Post
close