ഇനിയും ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് പി എസ് ശ്രീധരന്‍പിള്ള


തിരുവനന്തപുരം: ഇനിയും ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ മോദിക്ക് വേണ്ടി തുടിക്കുന്ന, അബ്ദുളളക്കുട്ടിയെ പോലെ ചിന്തിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും പാര്‍ട്ടി അംഗത്വ കാമ്ബെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു.

അംഗത്വ കാമ്ബെയിന്‍ പൂര്‍ത്തിയാകുമ്ബോള്‍ പ്രതിബന്ധങ്ങളുടെ കരിമ്ബാറക്കെട്ടുകള്‍ തട്ടിമാറ്റിക്കൊണ്ട് ബിജെപിയിലേക്ക് അവരെല്ലാം എത്തുമെന്നുറപ്പാണ്.

പാര്‍ട്ടി ദേശീയാദ്ധ്യക്ഷനെ കാണാന്‍ എന്നൊടൊപ്പം വന്ന കെപിസിസി നേതാക്കളുടെയൊന്നും പട്ടിക പുറത്തുവിടുന്നില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പോലും ആളെ കിട്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത് എന്തുകൊണ്ടെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം നാശത്തിന്റെ വക്കിലെത്തി. ബിജെപി ഭയാനകമായ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം അവരുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞത് കണ്ണുള്ളവര്‍ കാണണം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്വേഷം വാരിവിതറി ബിജെപിയെപ്പറ്റി ഭീതി ജനിപ്പിക്കുകയാണവര്‍.

ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ബിജെപിയിലെത്തും. ആ മലവെള്ളപ്പാച്ചിലിനെ തടയാന്‍ സിപിഎമ്മിന്റെ പഴമുറം കൊണ്ട് സാധിക്കില്ല. ബിജെപിക്ക് ആരും അന്യരല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Post a Comment

Previous Post Next Post
close