അബ്ദുള്ളക്കുട്ടിക്ക് പിന്നാലെമുസ്‍ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബം ബിെജപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം:
എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുസ്‍ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബം ബിെജപിയിലേക്ക് പോകുമെന്ന് സൂചന. കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. കോഴിക്കോടുവെച്ചായിരുന്നു ചര്‍ച്ച.

ബി.ജെ.പി നേതാവ് എം.ടി രമേശുമായി ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖും തമ്മിലാണ് ചര്‍ച്ച നടത്തിയത്. ബാഫഖി തങ്ങളുടെ കുടുംബത്തെ കൂട്ടി പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നതോടെ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കേരളത്തില്‍ സ്ഥാനം നേടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച്‌ പ്രത്യേക ടീം തന്നെ ബിജെപി സജ്ജമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ എത്തിയത്.

Post a Comment

Previous Post Next Post
close