ബന്ധു നിയമനം;ജലീലിനെതിരായ പരാതിയില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുമ്പോള്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു.
കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.


Post a Comment

Previous Post Next Post
close