മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പര്‍ദ നിരോധനവും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കണമെും പര്‍ദ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസാഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദെത്താത്രേയ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെന്നുണ്ടെങ്കില്‍ അവര്‍ തന്നെ ഹരജിയമുായി വരട്ടേയെന്നും അപ്പോള്‍ നോക്കാമെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഹൈക്കോടതിയും ഇത് തള്ളിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജിക്കാരന്‍ സുപ്രീം കോടതിയില്‍ എത്തിയത്. സാമൂഹിക വിരുദ്ധര്‍ പര്‍ദദുരുപയോഗം ചെയ്യുമെന്നും ഇതിനാല്‍ പര്‍ദ്ദ നിരോധിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

എന്നാല്‍ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് ഹരജികള്‍ സമര്‍പ്പിച്ചെതെന്നയിരുന്നു കോടി നിരീക്ഷണം. കേസ് കോടതി പരിഗണിക്കുതിന് മുമ്പേ പത്രത്തില്‍ വാര്‍ത്ത വത് ഇത്തരം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെും കോടതി അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post
close