വീണ്ടും ആൾകൂട്ട കൊലപാതകം;ത്രിപുരയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിഅഗര്‍ത്തല:
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 36കാരനായ ബുധികുമാര്‍ എന്നയാളെയാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ ക്രൂര മര്‍ദ്ദനത്തിരയാക്കിയത്.

ബുധനാഴ്ച രാവിലെ ആശുപത്രിയില്‍വച്ചായിരുന്നു മരണം. ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അഗര്‍ത്തലക്ക് 147 കിലോമീറ്റര്‍ അകലെയുള്ള ധാലെയ് ജില്ലയിലെ റെയ്ഷ്യാബാരിയിലെ നോവാരംപരയിലാണ് സംഭവം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും റെയ്ഷ്യാബാരി പൊലീസ് സ്റ്റേഷനിലെ ഓഫിസ് ഇന്‍ ചാര്‍ജ് സുലേമാന്‍ റീംഗ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയില്‍ ഒരു വീട്ടില്‍നിന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബുധികുമാറിനെ ആള്‍ക്കൂട്ടം പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post
close