സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധിപ്പിച്ചു




തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധിപ്പിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യഷനായ ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് വര്‍ധന നിശ്ചയിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഫീസ് വര്‍ധന മതിയായില്ലെന്നാണ് സ്വാശ്രയ മാനേജുമെന്റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് മാനേജുമെന്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വര്‍ധന വേണമെന്ന മാനേജുമെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം രൂപയുടെ വര്‍ധനവ് വരുത്തിയത്. എന്നാല്‍ പുതുക്കിയ നിരക്കില്‍ നിരാശയുണ്ടെന്നാണ് മാനേജുമെന്റുകളുടെ പ്രതികരണം. എന്നാല്‍ 85 ശതമാനം സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ഉയര്‍ന്ന ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 10 ശതമാനം ബിപിഎല്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്മെന്റുകളുടെ വാഗ്ദാനം.


Post a Comment

Previous Post Next Post
close