എം.സി.ഖമറുദ്ദീനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും, പിന്നിൽ അബ്ദുറഹിമാൻ തെരുവത്തെന്നും പറഞ്ഞ് പരത്തുന്നതാര്?

കാസർകോട്: കഴിഞ്ഞ നാല് ദിവസത്തിലധികമായി കാസർകോട് ജില്ലയിലെ നവ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാദ വിഷയം തലശ്ശേരിയിലെ മർജാൻ ജ്വല്ലറി കൊള്ളയടിച്ചതിൽ എം.സി. പ്രതി ചേർക്കപ്പെട്ടു എന്ന നിലയിൽ കാസർകോട് നിന്നും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പോർട്ടലായ എസ് ന്യൂസിൽ വന്ന വാർത്തയാണ്.
കഴിഞ്ഞ നാല് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രിയ സംഘടനയുടെ ജില്ലാ പ്രസിഡണ്ടിനെതിരെ വന്ന വാർത്തക്ക് വ്യക്തമായ മറുപടി നൽകാൻ ഒരു പത്രകുറിപ്പു പോലും ഇറക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് പാർട്ടിയും, എം.സി.ഖമറുദ്ദീനും, അതിനിടയിൽ തന്നെ കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് പത്രം വെണ്ടക്ക നിരത്തി 10 കോളം വാർത്ത നൽകിയതോടെ മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയാൻ നിർബന്ധിതമായെങ്കിലും മറുപടി പറയാൻ കഴിയാതെ സമർദ്ദത്തിലായിരിക്കയാണ്.
അതിനിടയിലാണ് പ്രതിയെന്ന് ആരോപിത വിധേയനായ എം.സി.ക്കു വേണ്ടി ചില ബ്ലാക്ക് മെയിൽ ഓൺലൈൻ പോർട്ടലുകൾ രക്ഷക്കായി വ്യാജ വാർത്തയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കാസർകോടെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അബ്ദുറഹ്മാൻ തെരുവത്താണ് എം.സി.ക്കെതിരെയുള്ള വാർത്തക്ക് പിന്നിലെന്നും, വാർത്ത കൊടുക്കുമെന്ന് പറഞ്ഞ് എം.സിയെ ബന്ധപ്പെട്ടിരുന്നുവെന്നും, അബ്ദു റഹിമാൻ ആവശ്യപ്പെട്ടത് രണ്ട് കോടിയാണെന്ന് കൂടി പറഞ്ഞ് വെക്കുകയാണ്. തനി വ്യാജമണൽ പാസ് നിർമ്മാണത്തിന്റെ പേരിൽ അറസ്റ്റിലായ ക്രിമിനൽ സംഘം നടത്തുന്ന ഓൺലൈൻ പോർട്ടലാണ് ഇത്തരമൊരു വാർത്തക്ക് പിന്നിൽ, ജില്ലയിലെ ഉന്നതനായ ഒരു നേതാവിനെ രാഷ്ട്രീയ വന വാസത്തിന് അയക്കാൻ മാത്രം അബ്ദുറഹിമാൻ തെരുവത്ത് വളർന്നു വന്നതിലാണ് പ്രസ്തുത പോർട്ടലിന്റെ ആശങ്ക. ഇത്തരമൊരാരോപണം എം.സി.നേരിട്ട് നടത്തിയതെങ്കിൽ അദ്ദേഹം പ്രസ്തുത വിവരം എന്ത് കൊണ്ട് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല എന്ന ചോദ്യമാണ് പൊതുസമൂഹം ചോദിക്കുന്നത്. കഴിഞ്ഞ 13 വർഷക്കാലം മറച്ച് വെച്ച കള്ളത്തരങ്ങളുടെ മുഖമൂടി അഴിഞ്ഞ് വീഴുന്നതിന്റെ പ്രത്യാഘാതം അതി കഠോരമായിരിക്കുമെന്ന് ഇന്ന് ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലും എം.സി.ഖമറുദീൻ തുറന്ന് സമ്മതിക്കുകയാണ്. അദ്ദേഹം മഞ്ചേശ്വരത്ത് മത്സരിക്കുമെന്നും അതില്ലാതാക്കാനാണ് ശ്രമമെങ്കിൽ കേവലം അബ്ദുറഹിമാൻ തെരുവത്തിനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചതാരാണെന്നും കണ്ടെത്താൽ വ്യാജ മണൽ പാസ് ഓൺലൈൻ തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം..
അബ്ദുറഹിമാൻ തെരുവത്ത്.

Post a Comment

Previous Post Next Post
close