തലശ്ശേശി മർജാൻ ജ്വല്ലറി കൊള്ളയടിച്ചതിൽ മുസ്ലിം ലീഗ് നേതാവ് പ്രതി പട്ടികയിൽ

 

തലശ്ശേരി : 
2006 ൽ  തലശേരിയിൽ ഏറെ വിജയകരമായി നടത്തി പോന്നിരുന്ന മാർജൻ ഗോൾഡിൽ നിന്നും കടയുടമ അറിയാതെ 25 കിലോ സ്വർണം മോഷ്ട്ടിച്ച  കേസിൽ കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ്‌ പ്രസിഡണ്ട് എം സി ഖമറുദ്ദീൻ പ്രതി പട്ടികയിൽ. 2006 ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മൂടാടി സ്വദേശി കെ കെ ഹനീഫയുടെ പരാതിയിലാണ് കേസ്.
കെ കെ .ഹനീഫ 2005 ൽ വാടകയ്ക്കു എടുത്തു ഫർണിഷ് ചെയ്തു മർജാൻ ഗോൾഡ് ഉൽഘടനത്തിനു തൊട്ടു മുന്പാണ് കണ്ണൂർ ജില്ലയിലെ ഹാഷിം,അട്വ: ഹബീബ്,ഖാലിദ്,ഷബീർ,അസ്‌കർ എന്നിവർ ഡയറക്ടർമാർ ആകാൻ വന്നത്.

2006 നവംബറിൽ സ്ഥാപനം തുടങ്ങി നല്ലനിലയിൽ പ്രവർത്തിക്കുമ്പോൾ 2007 ഫെബ്രുവരിയിൽ എം സി ഖമറുദീനും പൂക്കോയ തങ്ങളും തലശ്ശേരിയിൽ എം ഡി ഹനീഫയെ കാണുകയും ഫാഷൻ ഗോൾഡ് ചെറുവത്തൂർ തുടങ്ങാൻ ഷെയർ ഹോൾഡേഴ്സിനെ കിട്ടുന്നില്ലാനും മാർജന്റെ പേരിൽ തുടങ്ങാം എന്നു പറഞ്ഞതിൽ ഹനീഫ തന്റെ ഡയറക്ടർ മാരെ കമര്ദ്ദിന് പരിചയപെടുത്തി ചർച്ചകൊടുവിൽ എം സി ഖമര്ദ്ദിന്റെ വീട്ടിൽ വെച്ച് ഒരു കരാറെഴുതി ഒപ്പിട്ടിരുന്നു.,

പിന്നീട് കരാറിന് വിരുദ്ധമായി കമറുദ്ദിൻ താൻ പരിചയപ്പെടുത്തിയ മാർജന്റെ ഡയറക്ടർ മാരെ ഫാഷൻ ഗോൾഡിൽ ഡയറക്ടർമാർ ആകുകയും അവരുടെയെല്ലാം പണം പിൻവലിപ്പിച്ചു ഫാഷൻ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യപ്പിച്ചും .തന്റെ മാർജൻ ഗോൾഡിന്റെ ഇൻവെസ്റ്റർമാരെ വീടുകളിൽ പോയികണ്ട് പലനുണ പറഞ്ഞു വിശ്വസിപ്പിച്ചു 2.5 കോടി രൂപയോളം അവരുടെ ഇൻവെസ്റ്റ്മെന്റ്  പിൻവലിപ്പിച്ചു ഫാഷൻ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യിച്ചാണ് കമറുദ്ദിൻ ആദ്യമായി ചെറുവത്തൂർ ഫാഷൻ ഗോൾഡ് തുടങ്ങുന്നത്.....മാർജനിൽ നിന്നും പോയ ഡയറക്ടർ മാർക്കും കമര്ദ്ദിനും മർജൻ ഗോൾഡ് ആയി യാതൊരു  ഇടപാടുകളും നിലവിൽ ഇല്ലാതിരുന്നപ്പോഴാണ് ഇവർ ജ്വല്ലറിയിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ചു 20 ഓളം പോന്നസ്റ്റാഫിനെ ബന്ദിയാക്കി സ്വർണം കവർച്ച ചെയ്തു കൊണ്ടുപോയത്.....അന്നു തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് FIR ഇട്ടതും കേസ് എടുത്തതും ഇന്ന് 9 കോടി വിലയുള്ള പൊന്നു കൊണ്ടുപോയതായി പോലീസ് റിപ്പോർട്ടിൽ ഉണ്ടെങ്കിലും ദുർബലമായ വകുപ്പുകൾ ചേർത്ത് പ്രതികൾക്ക് രക്ഷപെടാൻ കഴിയുന്ന താരത്തിലാണത്....തോണ്ടി കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാകാൻ ബഹു.തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് ഓർഡർ ആക്കിയെങ്കിലും എം സി ഖമറുദിന്റെ രാഷ്ട്രീയ ഭരണ സ്വാധീനത്താൽ   പോലീസ് ഒന്നും ചെയ്യുന്നില്ല.
2014 തലശ്ശേരി ഫാഷൻ ഗോൾഡ് പോലീസ് സർച് ചെയ്യുന്നത് തന്നെ അവർ ഷോപ്പ് അടച്ചുപൂട്ടി സ്വർണം ചെറുവത്തൂർ ഹോള്സെളിലേക്കു മാറ്റിയ ശേഷം മാത്രമാണ്.....പോലീസിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോൾ 2018 ഇൽ  സാക്ഷികളെ കോടതി നേരിട്ട് വിളിച്ചുവരുത്തി മൊഴികൾ രേഖപെടുത്തി മോഷണ കുറ്റം ചുമത്തി കേസ് സെഷൻസ് കോടതിയിലേക്കുമാറ്റി കമ്രുദിനും ഖാലിദിനും മറ്റും സമൻസ് അയച്ചിട്ടുള്ളത്.
പ്രസ്തുത കളവ് കേസിൽ മോഷ്ടിക്കപെട്ട സ്വർണം തിരിച്ചു കിട്ടാത്തത് കൊണ്ട്.ഉടനെ എം സി ഖമറുദിന്റെ വീട്ടിലും ഫാഷൻ ഗോൾഡിന്റെ മറ്റ് ബ്രാഞ്ച്കളിലും കോടതി ഓർഡർ പ്രകാരം പോലീസ് സെർച് ഉണ്ടാവും.

എസ്‌ന്യൂസ്  അന്വേഷണം തുടരും........Post a Comment

Previous Post Next Post
close