ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി നേതാവ് : മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് അഭ്യൂഹം


ഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി നേതാവ്. നരേന്ദ്ര മോദിയുടെ ടീമിനൊപ്പമാവും ധോനിയുടെ പുതിയ ഇന്നിങ്‌സ് എന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍ പറയുന്നത്.

ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തേക്ക് പോയതിന് പിന്നാലെ ധോനി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. അതിനിടയിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന വാദങ്ങള്‍ ഉയരുന്നത്. ധോനി എന്റെ സുഹൃത്താണ്, ലോക പ്രശ്‌സതനാണ്.
ധോനിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നു. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാവും രാഷ്ട്രീയ പ്രവേശനത്തില്‍ തീരുമാനമാവുക എന്ന് സഞ്ജയ് പാസ്വാന്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ഷിച്ച സെലിബ്രിറ്റികളില്‍ ധോനിയും ഉള്‍പ്പെട്ടിരുന്നു. ധോനിയുടെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനമാണ് അസംബ്ലി തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധോനിയെ ബിജെപി ഇവിടെ ഇറക്കിയേക്കുമെന്നാണ് സൂചനകള്‍.
ധോനിയും, ഗംഭീറും ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേക്കെത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു.

Post a Comment

Previous Post Next Post
close