മത പണ്ഡിതനെയും കുടുംബത്തെയും അക്രമിച്ചതിൽ ഹിന്ദുവിരുദ്ധ ഭീകര സംഘടനയായ ആർ എസ്.എസിനെതിരെ പ്രതിഷേധ പ്രകടനം നടത്തി യൂത്ത് ലീഗ്


ഹൊസങ്കടി : ഇന്നലെ രാത്രി മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവിൽ മത പണ്ഡിതനായ ശറഫുദീൻ തങ്ങളെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസങ്കടി ടൗണിൽ പ്രകടനം നടത്തി, ഉസ്താദിനേയും കുടുംബത്തെയും ആക്രമിച്ച ആർ എസ് എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, അല്ലാതെപക്ഷം ശക്തമായ സമരപരിപാടിയിലേക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ സൂചിപ്പിച്ചു, പ്രസിഡന്റ് മുഖ്താർ എ അധ്യക്ഷതെ വഹിച്ചു, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ഉൽഘാടനം ചെയ്തു, മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്തുള്ള സാഹിബ്, അബ്ദുല്ല കജ, മൊയ്‌ദീൻ പ്രിയ, സൈഫുള്ള തങ്ങൾ, ഗോൾഡൻ റഹ്‌മാൻ, മുസ്തഫ ഉദ്യാവർ, കെ എം കെ അബ്ദുൽ റഹ്‌മാൻ ഹാജി, അബ്ദുല്ല ഗുഡ്ഡകേറി, നാസിർ ഇടിയ, അഷ്റഫ് ബി എം, സിദ്ദീഖ് മഞ്ചേശ്വരം, ഫാറൂഖ് ചെക്ക്പോസ്റ്റ്, മജീദ് മച്ചംപാടി, മുഫീദ് പൊസോട്ട്, മഷൂദ് പൊസോട്ട്, ഷാരുഖ് കടമ്പാർ, ഇക്ബാൽ ഉദ്യാവർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
close